ന്യൂദൽഹി : നഗരങ്ങളിൽ ജലസേചനം മലിജന സംസ്കരണം എന്നിവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള പദ്ധതികൾ തുടങ്ങുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിൽ ബജറ്റ് അവതരിപ്പിച്ചു കൊണ്ടാണ് അവർ ഇക്കാര്യം അറിയിച്ചത്.
കേന്ദ്രവും സംസ്ഥാനങ്ങളും ബഹുമുഖ വികസന ബാങ്കുകളും ചേർന്ന് 100 വൻ നഗരങ്ങളിലെ ജലവിതരണം, മലിനജല സംസ്കരണം, ഖരമാലിന്യ സംസ്കരണ പദ്ധതികളും സേവനങ്ങളും വിവിധ പദ്ധതികളിലൂടെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ശുദ്ധീകരിച്ച വെള്ളം ജലസേചനത്തിനും സമീപ പ്രദേശങ്ങളിലെ ടാങ്കുകൾ നിറയ്ക്കുന്നതിനും ഈ പദ്ധതികൾ വിഭാവനം ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: