കോഴിക്കോട്: ഉത്തരകന്നഡയിലെ അങ്കോലയ്ക്കുസമീപം കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുകയാണ്. എട്ട് മീറ്റര്‍ ആഴത്തില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗത്തിന്റെ സിഗ്നല്‍ ലഭിച്ചുവെന്ന് ആണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇവിടെ പരിശോധന തുടരുകയാണ്.
പെട്ടെന്ന് പെട്ടെന്ന് കാലാവസ്ഥ മാറുന്നുണ്ട്. അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാ പ്രവർത്തകർ. സിഗ്നല്‍ കണ്ട ഭാഗത്ത് മണ്ണ് മാറ്റല്‍ തുടരുന്നുവെന്ന് അര്‍ജുന്റെ ബന്ധു ജിതിന്. പ്രദേശത്ത് മഴ തുടരുകയാണ്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് മാറ്റല്‍ തുടരുന്നതെന്നും ജിതിന് പറഞ്ഞു.
അതേസമയം, സിഗ്നല്‍ കണ്ടെത്തിയ നിര്‍ണായക ഭാഗം കേന്ദ്രീകരിച്ച് മണ്ണ് മാറ്റുന്നത് തുടരുകയാണെന്ന് എം കെ രാഘവന് എംപി പറഞ്ഞു. മണ്ണ് നീക്കുന്നത് ദുഷ്കരമാണ്. ആറ് ജെസിബികള്‍ ഉപയോഗിച്ചാണ് മണ്ണ് മാറ്റുന്നതെന്നും എംപി പറഞ്ഞു. പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്ജുന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: