ന്യൂപോര്‍ട്ട്: ഭാരതത്തിന്റെ മുന്‍ ടെന്നിസ് താരങ്ങളായ ലിയാണ്ടര്‍ പെയ്സും വിജയ് അമൃത്രാജും ഇന്റര്‍നാഷണല്‍ ടെന്നിസ് ഹാള്‍ ഓഫ് ഫെയിമിലേക്ക്. ഈ നിരയിലേക്കെത്തുന്ന 265-ാമത്തെയും 267-ാമത്തെയും അംഗങ്ങളായാണ് ഈ പട്ടികയില്‍ അംഗങ്ങളായത്.
ടെന്നിസ് മാധ്യമപ്രവര്ത്തകന് റിച്ചാര്‍ഡ് ഇവാന്‍സും ഈ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. അറ്റ്ലാന്റ ഒളിംപിക്സില്‍ ഭാരതത്തിനായി വെങ്കലം നേടിയ താരമാണ് ലിയാണ്ടര്‍ പേയ്സ്. കൂടാതെ ഡബിള്‍സില്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 1973 വിംബിള്‍ഡണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച താരമാണ് വിജയ് അമൃത്രാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: