കോട്ടയം: ഈ തദ്ദേശസ്ഥാപനങ്ങള്‍ എന്ത് ചെയ്യുകയാണ് ? വഴിയരുകില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍, തലങ്ങും വിലങ്ങും പായുന്ന തെരുവ് നായ്ക്കള്‍, ഓടകളില്‍ പെറ്റുപെരുകുന്ന കൊതുകുകള്‍… വ്യാപകമായി കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികളെക്കുറിച്ച് മാധ്യമകള്‍ അലമുറയിടുന്നതല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല.
എല്ലാം ഒരു വഴിപാട് പോലെ ചെയ്തുവയ്ക്കുന്നതല്ലാതെ ദീര്‍ഘവീക്ഷത്തോടെയുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കാനോ നടപ്പാക്കാനോ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നില്ല. കോട്ടയം ജില്ലയില്‍ മാത്രം ഇന്നലെ 19 പേര്‍ക്കാണ് തെരുവു നായ്ക്കളുടെ കടിയേറ്റത്. ഇതും കോട്ടയം മെഡിക്കല്‍ കോളേജില്‍ കുത്തിവയ്ക്കാന്‍ എത്തിയവരുടെ കണക്കു മാത്രമാണ്. ഈ ആഴ്ചയില്‍ 64 പേര്‍ക്ക് കടിയേറ്റുവെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ കടിയേറ്റവരുടെ കണക്കാകട്ടെ 223 ആണ്.
ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പാലാ, കാഞ്ഞിരപ്പള്ളി, വൈക്കം, വെച്ചൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര് നായയുടെ കടിയേറ്റ് എത്തിയതെന്നാണ് ആശുപത്രി രേഖകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: