കൊച്ചി: കേരളത്തിലെ ഐഎസ് മൊഡ്യൂള്‍ കേസില്‍ അറസ്റ്റിലായ സഹീര്‍ തുര്‍ക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. എന്‍ഐഎ കോടതിജാമ്യാപേക്ഷ തള്ളിയിരുന്നു.
അപ്പീലിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി തളളിയത്. കേസില്‍ അറസ്റ്റിലായിരുന്ന ഐഎസ് കേരള അമീര്‍ നബീല്‍ അഹമ്മദ് ഉള്‍പ്പെടെയുളളവര്‍ക്ക് ഒളിവില്‍ പോകാനും മറ്റ് സഹായങ്ങളും നല്‍കിയത് സഹീര്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. മറ്റ് പ്രതികള്‍ക്കും ഒളിതാവളങ്ങള്‍ ഒരുക്കുകയും സിം കാര്‍ഡുകള്‍ എടുത്തു നല്‍കുകയും ചെയ്തത് ഇയാളാണ്. ഇവര്‍ക്ക് കേരളം വിടാന്‍ സാമ്പത്തിക സഹായം ഒരുക്കി നല്കിയതും സഹീര്‍ ആയിരുന്നുവെന്ന് എന്‍ഐഎ കോടതിയില്‍ ചൂണ്ടിക്കാട്ടി.
മണ്ണാര്‍ക്കാട് അലനല്ലൂര്‍ കാട്ടുകുളം സ്വദേശി സഹീര്‍ തുര്‍ക്കിയെ കഴിഞ്ഞ സപ്തംബറിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. കേസില്‍ പിടിയിലായിരുന്ന നബീല്‍ അഹമ്മദിന്റെ കൂട്ടാളിയായിരുന്നു ഇയാള്‍. കേരളത്തില്‍ ഐഎസ് ഭീകരവാദ പ്രവര്‍ത്തനത്തിന് ആസൂത്രണം നടത്തുകയും പണം കണ്ടെത്താന്‍ ബാങ്ക് കൊള്ളകള്‍ക്ക് പദ്ധതിയിടുകയും ചെയ്തുവെന്നാണ് കേസ്. ടെലിഗ്രാം വഴി രഹസ്യമായിട്ടായിരുന്നു ഇവരുടെ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: