ന്യൂദല്‍ഹി: നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്കൊപ്പം ആള്‍മാറാട്ടവും ചര്‍ച്ചയാകുന്നതോടൊപ്പം സിബിഐ അറസ്റ്റ് പരമ്പരകള്‍ ഒടുവില്‍ വമ്പന്‍ സ്രാവുകളിലേക്ക് സിബിഐയെ എത്തിക്കുമോ? എന്ന ചോദ്യത്തിന്റെ ഉത്തരത്തിനാണ് എല്ലാവരും കാക്കുന്നത്. നീറ്റ് പരീക്ഷയുടെ പ്രതിച്ഛായ അട്ടിമറിക്കാന്‍ ആരാണ് ശ്രമിച്ചത്?
മറ്റ് വിദ്യാര്‍ത്ഥികളെ നീറ്റ പരീക്ഷയില്‍ ജയിപ്പിക്കാനായി ചോര്‍ന്ന് കിട്ടിയ നീറ്റ് ചോദ്യപ്പേപ്പര്‍ ജാര്‍ഖണ്ഡില്‍ പോയി സോള്‍വ് ചെയ്ത ബീഹാറിലെ പട് ന എയിംസിലെ നാല് എംബിബിഎസ് വിദ്യാര്‍ത്ഥികളെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിലെ പട് നയിലെ എയിംസില്‍ വിദ്യാര്‍ത്ഥികളായ ഇവര്‍ എങ്ങിനെയാണ് ജാര്‍ഖണ്ഡില്‍ ചോര്‍ത്തിയെടുത്ത നീറ്റ് ചോദ്യപേപ്പര്‍ സോള്‍വ് ചെയ്യാന്‍ പോയത്? ആരാണ് അവരെ അതീവരഹസ്യമായി ജാര്‍ഖണ്ഡില്‍ പരീക്ഷയെഴുതാന്‍ പറഞ്ഞയച്ചത്? ഇതിന് ഉത്തരമാണ് സിബിഐ തേടുന്നത്.
ഈ നാല് വിദ്യാര്‍ത്ഥികള്‍ എല്ലാ ശരിയുത്തരങ്ങളും ടിക് ചെയ്ത ചോദ്യപ്പേപ്പര്‍ സോള്‍വര്‍ ഗ്യാങിന് (പണം വാങ്ങി നീറ്റില്‍ വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചെടുക്കുന്ന ഗൂഢസംഘം) അയച്ചുകൊടുത്തതായി പറയുന്നു. സോള്‍വര്‍ ഗ്യാങ്ങ് ഈ ഉത്തരക്കടലാസ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് തലേന്നാള്‍ രാത്രി നല്‍കുകയും ചെയ്തിരുന്നു. അവര്‍ പട് നയുടെ പ്രാന്തപ്രദേശത്തുള്ള ഒരു പ്ലേ സ്കൂളില്‍ നീറ്റ് പരീക്ഷയ്‌ക്ക് ഒരു ദിവസം മുന്‍പത്തെ രാത്രിയില്‍ ഇരുന്ന് ഈ ഉത്തരങ്ങള്‍ മനപാഠമാക്കിയതായി പറയുന്നു. (ഈ വിദ്യാര്‍ത്ഥികളെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.)
ലീക്കായ നീറ്റ് ചോദ്യപേപ്പറിലെ ശരിയുത്തരം പറഞ്ഞുകൊടുക്കാന്‍ നാല് പട് ന എയിംസ് വിദ്യാര്‍ത്ഥികള്‍ ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ പോയിരുന്നു. ഇവര്‍ ഈ ശരിയുത്തരം ടിക് ചെയ്ത ശേഷം ഈ ഉത്തരക്കടലാസ് സോള്‍വര്‍ ഗ്യാങ്ങിനയയ്‌ക്കുന്നു. ഈ സോള്‍വര്‍ ഗ്യാങ്ങ് വീണ്ടും ബീഹാറിലെ നാല് പരീക്ഷാര്‍ത്ഥികള്‍ക്ക് ഈ ഉത്തരങ്ങള്‍ നല്‍കി. ഈ നാല് വിദ്യാര്‍ത്ഥികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതായത് ഒരു അന്തര്‍ സംസ്ഥാന ഗൂഢാലോചന ഇക്കാര്യത്തില്‍ നടന്നോ എന്നാണ് ഇനി അറിയേണ്ടത്. ആരാണ് ഈ സോള്‍വര്‍ ഗ്യാങ്ങുകളുടെ തലവന്‍? ഇത് പണത്തിന് വേണ്ടി മാത്രമുള്ള ഇടപാട് ആയിരുന്നോ? അതോ ഇതില്‍ രാഷ്‌ട്രീയമുണ്ടോ? നീറ്റ് പരീക്ഷയുടെ പവിത്രത നശിപ്പിക്കാനുള്ള ഗൂഢാലോചനയുണ്ടോ? അതാണ് സിബിഐയ്‌ക്ക് ഇനി അറിയേണ്ട ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: