കൊല്ലം: ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ പുരുഷ, വനിതാ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യപോരാട്ടത്തിനിറങ്ങിയ കേരളത്തിന്റെ വനിത, പുരുഷ ടീമുകള്‍ക്ക് വിജയ തുടക്കം. വനിതാ പോരാട്ടത്തില്‍ കര്‍ണാടകയെ 4-1നാണ് കേരളം പരാജയപ്പെടുത്തിയത്. കേരളം പരാജയപ്പെടുത്തി. പുരുഷ മത്സരത്തില്‍ തമിഴ്നാടിനെയാണ് പരാജയപ്പെടുത്തിയത്.
വനിതാ മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ കെ.വി. ഷാനിയയിലൂടെ കേരളം മൂന്നിലെത്തി. 15-ാം മിനുട്ടില്‍ അഭയ് ജോതിയിലൂടെ ലീഡ് ഉയര്‍ത്തി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കളിക്ക് 20-ാം മിനിറ്റെത്തിയപ്പോള്‍ ഗ്രീഷ്മ പൊന്നപ്പയിലൂടെ കര്‍ണാടക ആശ്വാസ ഗോള്‍ നേടി. 26-ാം മിനിറ്റില്‍ കേരളത്തിന്റെ അറ്റാക്കിങ്താരം പിണപ്പൊതുള പരമേശ്വരിയിലൂടെ സ്കോര്‍ മൂന്നാക്കി ഉയര്‍ത്തി. പിന്നീട് മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ അധിപത്യമായിരുന്നു.
47-ാം മിനിറ്റില്‍ ഷാനിയ ഇരട്ടഗോള്‍ തികച്ച് സ്കോര്‍ നാലായ് ഉയര്‍ത്തി. കേരളത്തിന്റെ പിണപ്പൊതുള പരമേശ്വരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ ഇന്ന് രാവിലെ 10ന് കേരളം തമിഴ്നാടിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് തമിഴ്നാട്.
പുരുഷന്മാരുടെ മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ മിന്‍സ് ദിനേഷിലൂടെ കേരളം ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടറില്‍ ഗൗതമിലൂടെ തമിഴ്നാട് സമനില പിടിച്ചെങ്കിലും രണ്ട് മിനിറ്റിനകം കേരളം അടുത്ത ഗോള്‍ നേടി. രാജു ബന്ഗാരി ആണ് വീണ്ടും ലീഡ് നേടിക്കൊടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ കേരളം ഗോള്‍ നേടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. 28, 32 എന്നി മിനുട്ടുകളില്‍ ബഹാല സൂരജ് ഇരട്ടഗോള്‍ നേടി. 39-ാം മിനുട്ടില്‍ നദീം കെ.എന്ലൂടെ ലീഡ് വീണ്ടും ഉയര്‍ത്തി. 53-ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ സ്കോര്‍ ചെയ്ത് കേരളത്തിന്റെ ആകെ ഗോള്‍ നേട്ടം ആറായി ഉയര്‍ത്തി. പെനല്‍റ്റി കിക്കെടുത്ത അറ്റാക്കിങ് താരം ബഹാല സൂരജ് ഇതോടെ ഹാട്രിക് സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗത്തിലെ മൂന്നാം ഹാട്രിക്ക്. ബഹാല സൂരജ് ആണ് മത്സരത്തിലെ താരവും.
ശനിയാഴ്ച വൈകിട്ട് 3.15ന് നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടകയെ നേരിടും. ആദ്യ മത്സരത്തില്‍ വിജയിച്ചാണ് കര്‍ണാടകയുടെ വരവ്.
ഇന്നലത്തെ മറ്റ് മത്സരങ്ങള്‍- വനിതാ വിഭാഗത്തില്‍ ആന്ധ്രാപ്രദേശ് തെലുങ്കാനയെ തോല്‍പ്പിച്ചു, തമിഴ്നാട് പുതുച്ചേരിയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ പുതുച്ചേരി ആന്ധ്രപ്രദേശിനെ അട്ടിമറിച്ചു. കര്‍ണാടക തെലുങ്കാനയെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: