ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്ജുന് വേണ്ടിയുളള വെളളിയാഴ്ചത്തെ തെരച്ചില്‍ നിര്‍ത്തി. രാത്രി ഒമ്പത് മണിയോടെയാണ് തെരച്ചില്‍ നിര്‍ത്തിയത്.
പ്രതികൂല കാലാവസ്ഥയും മണ്ണിടിച്ചിലിനുളള സാധ്യതയും കണക്കിലെടുത്താണ് തെരച്ചില്‍ അവസാനിപ്പിക്കുന്നതെന്ന് ഉത്തര കന്നഡ കളക്ടര്‍ അറിയിച്ചു.ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു.
ശനിയാഴ്ച വെളുപ്പിന് അഞ്ചരയ്ക്ക് തെരച്ചില്‍ പുനരാരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നാളെ റഡാര്‍ ഉപയോഗിച്ചായിരിക്കും തെരച്ചില്‍. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് ബംഗളുരുവില്‍ നിന്നെത്തിക്കുക.
ഈ റഡാര്‍ വഴി കൃത്യമായി മണ്ണിനടിയിലുളള ലോറി കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. നാളെ നാവികസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, പൊലീസ്, അഗ്നിശമനസേന സംഘങ്ങള്‍ ചേര്‍ന്നാണ് രക്ഷാദൗത്യം തുടരുക.
കഴിഞ്ഞ നാലു ദിവസങ്ങളിലായി അര്ജുന് ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണ്. കനത്ത മഴയാണ് പ്രദേശത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: