വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ട്യൂഷന് സെന്റര്‍, അംഗന്‍വാടി ഉള്‍പ്പെടെ അവധി ബാധകമാണ്.
എന്നാല്‍ മോഡല്‍ റസിസന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല. വെളളിയാഴ്ച വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു.
മഴ കനത്തത് മൂലം വയനാട്ടില്‍ 2,305 പേരെയാണ് ഇതുവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ദേശീയപാതയില്‍ വെള്ളം കയറിയതിന് തുടര്‍ന്ന് മുത്തങ്ങ വനത്തില്‍ അകപ്പെട്ടുപോയ 500 ഓളം പേരെ പുലര്‍ച്ചയോടെ പൊലീസും അഗന്ശമന സേനയും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍, ലോറികള്‍, കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: