കൊച്ചി: മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സാങ്കേതിക തകരാര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. വിന്‍ഡോസിലെ പ്രശ്നം കാരണം ചെക് ഇന്‍ സാധിക്കാത്തതിനാല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിവിധ കമ്പനികളുടെ വിമാന സര്‍വീസുകള്‍ വൈകുന്നു.സോഫ്ട് വെയറില്‍ നിന്ന് മാറി സാധാരണ രീതിയില്‍ സര്‍വീസ് ക്രമീകരിക്കുമെന്നതിനാല്‍ ഫ്ലൈറ്റുകള്‍ തല്ക്കാലം റദ്ദാക്കില്ല.
ബെംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ ചെക് ഇന്‍ തടസം മൂലം യാത്രക്കാര്‍ കുടുങ്ങി. ബെംഗളൂരു വിമാനത്താവളത്തില്‍ രാവിലെ 10.40 മുതല്‍ വിമാന സര്‍വീസുകള്‍ക്ക് തടസം നേരിട്ടു.
യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിയാല്‍ തിരക്ക് കുറക്കാമെന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
തിരുവനന്തപുരത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ചെക്ക് ഇന്‍ നടപടികളില്‍ നേരിയ താമസമേയുള്ളൂ. ഇന്‍ഡിഗോ ഉള്‍പ്പെടെ സര്‍വീസുകള്‍ എല്ലാം കൃത്യസമയത്ത് നടക്കുന്നുണ്ട്. ചെക്ക്-ഇന്‍ സംവിധാനത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഗോവ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.
മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ തകരാര്‍ കാരണം ലോകമൊട്ടാകെ പ്രശ്നം നേരിടുകയാണ്. കമ്പ്യൂട്ടറുകള്‍ തനിയെ റീസ്റ്റാര്‍ട്ട് ചെയ്യുകയും സാങ്കേതിക പ്രശ്നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നു. ബാങ്കുകളടക്കം ധനകാര്യ സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: