ബംഗളൂരു : ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് കര്‍ണാടകയിലെ ഡോ. ശ്രുതി ഹെഗ്ഡെ മിസ് യൂണിവേഴ്സ് പെറ്റിറ്റായത്. ഡോക്ടര്‍ എന്ന നിലയ്ക്കുള്ള തിരക്കുകള്‍ക്കൊപ്പം അണ്ഡാശയ ട്യമര്‍ രോഗിയെന്ന നിലയിലും അവര്‍ പ്രതിസന്ധിയെ നേരിട്ടു. എല്ലാത്തിനെയും അതിജീവിച്ചാണ് സൗന്ദര്യറാണി പട്ടം കൈവരിച്ചത്.
ഇന്ത്യയിലെ തന്നെ ആദ്യത്തെ മിസ് യൂണിവേഴ്സ് പെറ്റിറ്റ് ആണ് ശ്രുതി. അഞ്ചരയടിയില്‍ താഴെ ഉയരമുള്ള സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നതിനായി 2009 ല്‍ ആരംഭിച്ച മത്സരമാണിത്. എല്ലാ വര്‍ഷവും ഫ്ളോറിഡയിലെ ടാമ്പയിലാണ് മത്സരം നടക്കുന്നത്.
ഹൂബ്ലിയില്‍ നിന്നുള്ള ശ്രുതി 2018 മുതല്‍ ആശുപത്രിയില്‍ 36 മണിക്കൂര്‍ ഷിഫ്റ്റ് കഴിഞ്ഞ് ശേഷിച്ച സമയം മുഴുവന്‍ സൗന്ദര്യ റാണിയാകാനുള്ള പരിശ്രമങ്ങളിലായിരുന്നു. മത്സരത്തിന്റെ വഴി സ്വീകരിച്ചപ്പോള്‍, താന്‍ ഒരിക്കലും വിജയിക്കുന്നതിനെക്കുറിച്ച് അധികം ചിന്തിച്ചിട്ടില്ലെന്ന് ശ്രുതി പറഞ്ഞു.
‘ഞാന്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു, ഒരു സൗന്ദര്യ രാജ്ഞിയാവുക എന്നത് മിക്കവാറും എല്ലാ ചെറുനഗരങ്ങളിലെ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതുകൊണ്ട് ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി. ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ എന്നെക്കാള്‍ ഉത്സാഹമുള്ള ഒരു അമ്മ എനിക്കുണ്ടായത് വളരെ സഹായിച്ചു’ – അവര്‍ പറഞ്ഞു.
മിസ് ഏഷ്യ ഇന്റര്‍നാഷണല്‍ ഇന്ത്യ 2023ല്‍ രണ്ടാം റണ്ണര്‍ അപ്പും സീരിയല്‍, സിനിമ താരവുമാണ് ശ്രുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: