ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ നാല് പേര് മരണപ്പെട്ടു. 25ലധികം പേര്‍ക്ക് പരിക്കേറ്റു.
ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്കായിരുന്നു യാത്ര. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.
അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയില്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്കി.
യു.പിയിലെ ഗോണ്ടക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് അപകടം നടന്നത്. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചണ്ഡീഗഢില്‍ നിന്ന് അസമിലെ ദിബ്രുഗഢിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. 15 ആംബുലന്‍സുകളുമായി 40 അംഗ മെഡിക്കല്‍ സംഘം സ്ഥലത്തുണ്ട്. കൂടുതല്‍ ആംബുലന്‍സുകള്‍ അപകട സ്ഥലത്തേക്ക് ഉടന്‍ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: