തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിന് മുൻ മന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നോട്ട് വച്ചിട്ടുള്ള 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായ തിരുവനന്തപുരം റിസർച്ച് ആൻ്റ് ഇന്നവേഷൻ ക്ലസ്റ്റർ [T-RIC] സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ ദൽഹിയിൽ നടന്നു. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ മന്ത്രി ഡോ. ജിതേന്ദ്ര സിംഗിനു പുറമേ വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് എസ് ഗോഖലെ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
നിരവധി ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങൾ നിലവിലുള്ള തലസ്ഥാന ജില്ലയിൽ അവയുടെ കൂടി വൈദഗ്ദ്ധ്യം പരസ്പരം ഉപയോഗപ്പെടുത്തിക്കൊണ്ട് ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളിലെ തുടർ ഗവേഷണത്തിനും നവീകരണത്തിനുമുള്ള വിപുലമായ ഗവേഷണ സമുച്ചയം വികസിപ്പിക്കുന്നതാണ് പദ്ധതി. ശാസ്ത്ര സാങ്കേതിക മേഖലകളിൽ പഠനവും ഗവേഷണവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പ്രസ്തുത കേന്ദ്രം രൂപപ്പെടുന്നത്.
ഇത് സംബന്ധിച്ച തുടർ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: