സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബിഐ) പുതിയ സ്ഥിരനിക്ഷേപപദ്ധതിയുമായി രംഗത്ത്. 444 ദിവസത്തേക്ക് 7.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നതാണ് ‘അമൃത വൃഷ്ടി’ എന്ന് പേരിട്ട ഈ പദ്ധതി. ജൂലായ് 15 മുതല്‍ ഈ സ്ഥിരനിക്ഷേപപദ്ധതി നിലവില്‍ വന്നു.
ചുരുങ്ങിയത് 444 ദിവസത്തേക്കെങ്കിലും നിക്ഷേപിക്കണം. ആഭ്യന്തര ഉപഭോക്താക്കള്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. മുതിര്‍ന്ന പൗരന്മാര്ക്ക് 7.75 ശതമാനം വരെ പലിശ നല്‍കും. 2025 മാര്‍ച്ച് 31 വരെ ‘അമൃത വൃഷ്ടി’ സ്ഥിരനിക്ഷേപപദ്ധതി ഉപയോഗപ്പെടുത്താം.
പുതിയ ഒരു ടേം ഡെപ്പോസിറ്റ് പദ്ധതി ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എസ് ബിഐ ചെയര്മാന് ദിനേഷ് ഖാര പറഞ്ഞു. ഉപഭോക്താക്കളുടെ നിക്ഷേപം വര്‍ധിപ്പിക്കു എന്നുള്ള ഉദ്ദേശത്തോടെ നടപ്പാക്കുന്നതാണ് ഈ പദ്ധതിയെന്നും ദിനേഷ് ഖാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: