ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് വഴിപാടായി 5.8 കിലോഗ്രാം തൂക്കമുള്ള വെള്ളി ഉരുളി. തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗര്‍ ഗോവിന്ദത്തില്‍ വ്യവസായിയായ ടി. എസ്. അശോക്, ഭാര്യ ട്ടി. ലേഖ എന്നിവര്‍ ചേര്‍ന്നാണ് കണ്ണന് വെള്ളി ഉരുളി സമര്‍പ്പിച്ചത്.
രാവിലെ 10.45 നായിരുന്നു ചടങ്ങ്.. ഉരുളിയില്‍ നെയ്യ്, കദളിക്കുല എന്നിവ വച്ചായിരുന്നു സമര്‍പ്പണം നടത്തിയത്. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കല്‍ വഴിപാടുകാര്‍ക്ക് ഭഗവാന്റെ പ്രസാദങ്ങള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: