ചെന്നൈ: നീറ്റിന് മുന്പില് മെഡിക്കല്‍ സീറ്റുകള്‍ തമിഴ്നാട്ടില്‍ ഡിഎംകെ വിറ്റിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ തമിഴ്നാട്ടിലെ മുന്‍ ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞതിനെ ഡിഎംകെയ്ക്കെതിരായ വിമര്‍ശനമായി ഉയര്‍ത്തി ബിജെപി നേതാവ് അണ്ണാമലൈ. നീറ്റിന് മുന്‍പ് മെഡിക്കല്‍ സീറ്റുകള്‍ സ്ഥിരം വില്‍ക്കുകയായിരുന്നുവെന്നും ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞു.
DMK is carrying out a demonstration against the NEET examination today.
It would be great if they could play in the protest the video of DMK veteran & former Health Minister Thiru Arcot Veerasamy’s candid admission of how they sold out the medical merit list in exchange for… pic.twitter.com/xOsliwckD2
— K.Annamalai (@annamalai_k) July 3, 2024
“പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതിനനുസരിച്ച് മെഡിക്കല്‍ മെറിറ്റ് ലിസ്റ്റിലെ സീറ്റുകള്‍ വില്‍ക്കുക പതിവായിരുന്നു. നീറ്റിനു മുന്‍പ് അതായിരുന്നു രീതി.”- അഭിമുഖത്തില്‍ ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമി പറഞ്ഞു.
ഒരു സ്വകാര്യമെഡിക്കല്‍ കോളെജ് നടത്തുന്ന വ്യവസായിയായ എംഎഎം രാമസ്വാമിയില്‍ നിന്നും ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമിക്ക് ധനസഹായം ലഭിക്കുക പതിവായിരുന്നു. “പണം ആവശ്യം വരുമ്പോള്‍ ഡിഎംകെയുടെ ട്രഷറര്‍ എന്ന നിലയില്‍ എന്നോട് പണം ആവശ്യപ്പെടും. എങ്ങിനെയാണ് ഞാന്‍ പണം സംഘടിപ്പിക്കുക? ഞാന്‍ നേരെ എംഎഎം രാമസ്വാമിയുടെ (സ്വകാര്യമെഡിക്കല്‍ കോളെജുള്ള വ്യവസായി) വീട്ടില്‍പോകും. അദ്ദേഹം ഞങ്ങളുടെ അഭ്യുദയകാംക്ഷിയാണ്. ഞാന്‍ മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം എന്റെ വീട് സന്ദര്‍ശിക്കുമായിരുന്നു. കാരണം അദ്ദേഹം മെഡിക്കല്‍ കോളെജ് ഉടമയും ഞാന്‍ ആരോഗ്യമന്ത്രിയുമാണ്. അദ്ദേഹം മെഡിക്കല്‍ റാങ്ക് ലിസ്റ്റിന്റെ പകര്‍പ്പ് ചോദിക്കും. എന്തിനാണ് അതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. ഈ ലിസ്റ്റില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ തീര്‍ച്ചയായും സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍ തെരഞ്ഞെടുക്കും. റാങ്ക് ലിസ്റ്റില്‍ നിന്നും അങ്ങിനെ ഒഴിഞ്ഞുപോകുന്ന സീറ്റുകള്‍ ഞങ്ങള്‍ വില്‍ക്കും. ഇതിനാണ് അദ്ദേഹം ഓരോ തവണയും റാങ്ക് ലിസ്റ്റ് ചോദിക്കുന്നത്. ഞാനത് അപ്പപ്പോള്‍ അയച്ചുകൊടുക്കും.എനിക്ക് നല്ല ബന്ധമായിരുന്നത് കൊണ്ട് ഈ ലിസ്റ്റ് നല്‍കുന്നതിന് ഞാന്‍ പണം വാങ്ങിക്കും.ഒരു കോടിയോ രണ്ടു കോടിയോ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിലക്കടലയുടെ വിലയേയുള്ളൂ.ഞാന്‍ നിര്‍ബന്ധിച്ചാല്‍ അദ്ദേഹം 5 കോടി നല്‍കും.” – ഇതായിരുന്നു ആരോഗ്യമന്ത്രി തിരു ആര്‍കോട്ട് വീരസാമിയുടെ അഭിമുഖത്തിലെ വിവാദമായ ഭാഗം. ഈ ഭാഗം പങ്കുവെച്ചുകൊണ്ടാണ് നീറ്റിന് മുന്പില് എങ്ങിനെയാണ് ഡിഎംകെ നേതാക്കള്‍ മെഡിക്കല്‍ സീറ്റുകള്‍ പണം വാങ്ങി വിറ്റിരുന്നതെന്ന് അണ്ണാമലൈ വിശദീകരിക്കുന്നത്.
അര്‍ഹമായ കുട്ടികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളില്‍ പ്രവേശനം ലഭിക്കാനാണ് കേന്ദ്രീകൃതമായ നീറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹളമുയര്ത്തുന്ന ഡിഎംകെയുടെ ലക്ഷ്യം വ്യക്തമാണ്. പരീക്ഷാനടത്തിപ്പ് സംവിധാനം മെച്ചപ്പെടുത്താനല്ല, മെഡിക്കല്‍ സീറ്റ് വിറ്റ് കോടികള്‍ വാങ്ങാന്‍ തന്നെയാണെന്നാണ് അണ്ണാമലൈ കുറ്റപ്പെടുത്തുന്നത്.നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്ന ആരോപണം സിബിഐ അന്വേഷിച്ചുവരികയാണ്. അതില്‍ അറസ്റ്റും രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യാപകമായി പരീക്ഷാപേപ്പര്‍ ചോര്‍ന്നില്ലെന്നാണ് നീറ്റ് പരീക്ഷാനടത്തിപ്പിന്റെ ചുമതലയുള്ള എന്‍ടിഎ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: