ന്യൂഡല്‍ഹി: പട്ടികജാതി ലിസ്റ്റില്‍ മാറ്റം വരുത്താനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബീഹാറിലെ തന്തി താന്ത്വ സമുദായത്തെ അതിപിന്നാക്ക വിഭാഗത്തില്‍നിന്ന് പട്ടികജാതിയിലെ പാന്‍ സ്വാസി സമുദായത്തില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. ഭരണഘടന പ്രകാരമുള്ള പട്ടികജാതി ലിസ്റ്റില്‍ വംശം, ഗോത്രം എന്നിവയെ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാന്‍ പാര്‍ലമെന്റ് നിയമം പാസാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പിന്നാക്ക വിഭാഗ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് 2015 ല്‍ തന്തി താന്ത്വ സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തിയതെന്നതിനാല്‍ ഹൈക്കോടതി തീരുമാനം ശരിവയ്ക്കുകയായി്രുന്നു. തുടര്‍ന്ന് പലര്‍ക്കും ഉദ്യോഗങ്ങളിലും മറ്റും അതനുസരിച്ചു പട്ടികജാതി വിഭാഗത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഭരണഘടനാപരമായ അധികാരങ്ങളും അവകാശങ്ങളും നേര്‍വഴിയിലൂടെ മാത്രമേ സ്ഥാപിക്കാനാവൂ എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അര്‍ഹതയുണ്ടോ എന്നത് ഈ ഘട്ടത്തില്‍ പ്രസക്തമല്ല. അതേസമയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് കുറ്റക്കാര്‍ എന്നതിനാല്‍ സര്‍വീസില്‍ കയറിയവര്‍ക്ക് ഉത്തരവ് ബാധകമാക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: