മധുര: താടി വളര്‍ത്തിയതിന് ചെന്നൈയിലെ മുസ്ലിം പോലീസുകാരനെ ശിക്ഷിച്ച അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നടപടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി. 1957ലെ മദ്രാസ് പോലീസ് ഗസറ്റ് അനുസരിച്ച് സംസ്ഥാനത്തെ മുസ്ലിം പോലീസുകാര്‍ക്ക് ക്രോപ്പു ചെയ്ത താടിവയ്ക്കാന്‍ അനുവാദമുണ്ടെന്ന് കോടതി പറഞ്ഞു. അബ്ദുള്‍ ഖാദര്‍ ഇബ്രാഹിം എന്ന പൊലീസുകാരന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി, മുസ്ലീമായ ഖാദറിന് തന്റെ വിശ്വാസത്തിന് അനുസൃതമായി താടി പരിപാലിക്കാമെന്ന് വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയശേഷം കാലിലെ അണുബാധയെ തുടര്‍ന്ന് അവധി നീട്ടാന്‍ ചെന്നപ്പോള്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അവധി നല്‍കുന്നതിന് പകരം താടി വച്ചത് ചോദ്യം ചെയ്യുകയും ഇന്‍ക്രിമെന്റ് തടയുകയുമായിരുന്നെന്നായിരുന്നു ഹര്‍ജി. മദ്രാസ് പോലീസ് ഗസറ്റിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് അസി.കമ്മിഷണറുടെ നടപടിയെന്ന് കോടതി വ്യക്തമാക്കി.
ശിക്ഷ റദ്ദാക്കിയ കോടതി, ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ പോലും താടി വെട്ടി വൃത്തിയായി സൂക്ഷിക്കാന്‍ മുസ്ലീങ്ങള്‍ക്ക് അനുവാദമുണ്ടെന്ന് വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: