കൊല്‍ക്കത്ത: മാതൃരാജ്യത്തിനു വേണ്ടി മകന് ജീവന് ബലിയര്‍പ്പിച്ചതില്‍ അഭിമാനമുണ്ടെന്ന് റിട്ട. കേണല്‍ ഭുവനേഷ് ഥാപ്പ. കശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ ബ്രിജേഷ് ഥാപ്പയുടെ (27) അച്ഛനാണ് ഭുവനേഷ് ഥാപ്പ.
ബംഗാളിലെ സിലിഗുരിയിലാണ് മേജര്‍ ബ്രിജേഷിന്റെ കുടുംബം താമസിക്കുന്നത്. മാര്‍ച്ചില്‍ വീട്ടില്‍ വന്നപ്പോള്‍ 15 ദിവസം മാത്രമാണ് താമസിച്ചത്.
അവന് ഇനിയില്ലെന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല. സൈന്യത്തില്‍ ചേരാനായിരുന്നു കുട്ടിക്കാലം മുതല്‍ അവന്റെ ആഗ്രഹം. അല്പം മുതിര്‍ന്നപ്പോള്‍ എന്റെ സൈനിക യൂണിഫോം ധരിച്ച് കറങ്ങി നടക്കും. അവന്റെ ഭൗതിക ശരീരമെത്തുമ്പോള്‍ ഒരു പട്ടാളക്കാരനെന്ന നിലയില്‍ ഞാന്‍ അവനെ സല്യൂട്ട് ചെയ്യും, ഭുവനേഷ് ഥാപ്പ പറഞ്ഞു.
അച്ഛന് ആര്‍മിയിലായിരുന്നതിനാല്‍ പ്രതിരോധ അന്തരീക്ഷത്തിലാണ് ക്യാപ്റ്റന്‍ ബ്രിജേഷ് വളര്‍ന്നത്. എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി ശേഷമാണ് സേനയുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: