നാഗ്പൂര്‍: രാഷ്ട്ര സേവികാ സമിതി കേരള പ്രാന്ത സഞ്ചാലികയായി ഡോ. ആര്യാദേവിയെ നാഗ്പൂരില്‍ ചേര്‍ന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ തെരഞ്ഞെടുത്തു. നിലവില്‍ പ്രാന്ത കാര്യവാഹികയാണ്. അഡ്വ. കെ.എല്‍. ശ്രീകലയാണ് പുതിയ കാര്യവാഹിക. പ്രാന്ത സഹ കാര്യവാഹികയെന്ന ചുമതലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മറ്റു പ്രാന്ത ചുമതലകള്‍: ഗ്രീഷ്മ കൃഷ്ണന് (ശാരീരിക് പ്രമുഖ്), സരിത ദിനേശ് (ബൗദ്ധിക് പ്രമുഖ്), നീലിമ കുറുപ്പ് (സമ്പര്‍ക്ക പ്രമുഖ്), പാര്‍വതി ജയരാജ് (സേവാ പ്രമുഖ്), ദിവ്യ ശ്യാംപ്രസാദ് (നിധി പ്രമുഖ്), രാഗി അജിത് (പ്രചാര്‍ പ്രമുഖ്), സ്നിഗ്ധ ഹരി (തരുണി പ്രമുഖ്).
നാഗ്പൂര്‍ രേശിംഭാഗിലെ സ്മൃതി മന്ദിരത്തിലാണ് രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ കാര്യകാരി മണ്ഡലും പ്രതിനിധി സഭയും ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: