മുംബൈ: അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ബോംബ് ഭീഷണി മുഴക്കിയ 32കാരന് പിടിയില്‍. എന്‍ജിനീയറും വഡോദര സ്വദേശിയുമായ വിരാല്‍ ഷായാണ് പിടിയിലായത്. സമൂഹമാദ്ധ്യമങ്ങള്‍ വഴിയായിരുന്നു ഇയാള്‍ ഭീഷണിമുഴക്കിയത്.
‘അനന്ത് അംബാനിയുടെ കല്യാണത്തില്‍ ബോംബ് പൊട്ടിയാല്‍ ലോകം തലകീഴായി മാറും എന്ന ചിന്ത മനസിലേക്ക് വന്നു. ഒരു പിന്‍കോഡില്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ ഇല്ലാതാവും’- എന്നാണ് വിരാല്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്. ബോംബ് ഭീഷണി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്തിലെ വസതിയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. ജൂലൈ 12 നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: