മധു ബാലകൃഷ്ണന് ആലപിച്ച ‘അച്ഛനെന്നൊരു പുണ്യം എന്നെ അരുമയായ് കാത്തൊരു ധന്യജന്മം’ എന്ന ഗാനത്തിന് കേള്‍വിക്കാരേറെ. ‘ഞാന്‍ കര്ണ്ണന്’ എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് ഈ ഗാനം. ജെസ്ലില് രതീഷാണ് ഗാനം രചിച്ചിരിക്കുന്നത്. സാജന് സി.ആര്. ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
https://www.youtube.com/watch?v=yKf_jTt-sEs
എം.ടി. അപ്പന്റെ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ സിനിമ ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയാണ് പറയുന്നത്. ആ സന്ദര്‍ഭത്തെ പൊലിപ്പിക്കുന്നതാണ് ഈ ഗാനം. അച്ഛന് എന്ന പദത്തിന്റെ പ്രാധാന്യം ഈ ഗാനം പുറത്തുകൊണ്ടുവരുന്നു. വരികളുടെ വികാരസന്ദര്ഭങ്ങളെ കൃത്യമായി മധു ബാലകൃഷ്ണന് തന്റെ ആലാപനത്തിലൂടെ അനുഭവിപ്പിക്കുന്നു.
സത്യസന്ധനും നിഷ്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിച്ച പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബജീവിതത്തിലെ സ്വരച്ചേര്ച്ചയില്ലായ്മകളുടെ ഉള്ളറകളിലേക്ക് സിനിമ കടന്നുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: