ബെംഗളൂരു: ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയുടെ ഉദ്ഘാടനം ഡിസംബറിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 16,730 കോടിരൂപ ചെലവഴിച്ചുള്ള പാത ചെന്നൈ തുറമുഖത്തെ ബെംഗളൂരുവുമായി ബന്ധിപ്പിക്കുന്നത് വ്യവസായ മേഖലയ്ക്കും ഗുണകരമാകും.
ഹൊസ്കോട്ടയിൽ നിന്ന് തുടങ്ങുന്ന എക്സ്പ്രസ് വേ ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, ശ്രീപെരുമ്പത്തൂർ എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കർണാടകയിലെ ഹോസ്കോട്ടിനെയും ആന്ധ്രാപ്രദേശിലെ ബേതമംഗലയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടം ഗുഡിപാലയിലേക്കുള്ള 85 കിലോമീറ്റർ ദൂരമാണ്.
എക്സ്പ്രസ് വേയിൽ 240 കിലോമീറ്റർ ദൂരത്തിൽ എട്ടുവരിപ്പാതയുണ്ടാകും. ഈ മെഗാ ഇൻഫ്രാസ്ട്രക്ചർ പദ്ധതിക്കായി ഏകദേശം 2,650 ഹെക്ടർ ഭൂമി ഏറ്റെടുത്തു. 71 അടിപ്പാതകൾ, 31 വലിയ പാലങ്ങൾ, 25 ചെറുപാലങ്ങൾ, 3 റെയിൽവേ മേൽപാലങ്ങൾ, 6 ടോൾ പ്ലാസകൾ എന്നിവയാണ് പാതയിൽ നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: