വാഷിങ്ടണ്‍: അമേരിക്കയില്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെടുന്നത് 52 വര്‍ഷത്തിനുശേഷം. 1972ലാണ് ഇതിനു മുമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കുനേരെ ആക്രമണമുണ്ടായത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ പത്രിക നല്‍കിയിരുന്ന ജോര്‍ജ് സി. വാലസാണ് അന്ന് ആക്രമിക്കപ്പെട്ടത്. മേരിലാന്‍ഡില്‍ പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്ന വാലസിനുനേരെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്നു ഭാഗികമായി ശരീരം തളര്‍ന്ന വാലസ് 1998ല്‍ മരിക്കുന്നതുവരെ വീല്‍ചെയറിലായിരുന്നു.
നാലു പ്രസിഡന്റുമാരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. 1865ല്‍ എബ്രഹാം ലിങ്കണ് വെടിയേറ്റു മരിച്ചു. ഏപ്രില്‍ 14ന് വെടിയേറ്റ ലിങ്കണ് 15ന് മരിച്ചു. കറുത്തവരുടെ അവകാശങ്ങള്‍ക്കു പിന്തുണ നല്‍കിയതിന്റെ പേരില്‍ ജോണ്‍ വില്കെസ് ബൂത്താണ് ലിങ്കനുനേരെ വെടിയുതിര്‍ത്തത്. 1881ല്‍ പ്രസിഡന്റ് ജെയിംസ് ഗാര്‍ഫീല്‍ഡ് വെടിയേറ്റു മരിച്ചു. ചാള്‍സ് ഗിറ്റൂ എന്നയാളായിരുന്നു പ്രതി. 1901ല്‍ വില്യം മക്കിന്‍ലിയും ജോണ്‍ എഫ്. കെന്നഡിയും വെടിയേറ്റ് മരിച്ചു. 1968ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തിന്റെ പ്രാഥമിക റൗണ്ട് ജയിച്ച റോബര്‍ട്ട് എഫ്. കെന്നഡി വെടിയേറ്റ് മരിച്ചു. ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരനായിരുന്നു റോബര്‍ട്ട്.
പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്ലിന് ഡി. റൂസ്വെല്‍ട്ട്, ഹാരി എസ്. ട്രൂമാന്, ജെറാള്‍ഡ് ഫോഡ്, റൊണാള്‍ഡ് റെയ്ഗന്, ജോര്‍ജ് ബുഷ്, തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവര്‍ക്കുനേരെയും വധശ്രമങ്ങളുണ്ടായി. ജെറാള്‍ഡ് ഫോഡിനെ രണ്ടു തവണ കൊല്ലാന്‍ ശ്രമിച്ചു. രണ്ടിലും ഫോഡ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 1981ലാണ് റെയ്ഗനു നേരെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: