മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അവസരമുണ്ടാകും. വാഹനാപകടത്തിന് സാധ്യതയുണ്ട്. ഹൃദ്രോഗ സംബന്ധമായ അസുഖമുള്ളവര്‍ക്ക് രോഗം കൂടാനിടയുണ്ട്. സമൂഹത്തില്‍ പ്രശസ്തിയും പദവിയും വര്‍ദ്ധിക്കും. നഷ്ടപ്പെട്ടുവെന്ന് കരുതിയ വസ്തുക്കള്‍ തിരികെകിട്ടും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. ബിസിനസില്‍നിന്നുള്ള വരുമാനത്തില്‍ പ്രകടമായ വര്‍ധനവുണ്ടാകും. കണ്ണിന് അസുഖങ്ങള്‍ പിടിപെടാം. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്നും വരുമാനം പ്രതീക്ഷിക്കാം. കുടുംബത്തില്‍ ചിലര്‍ക്ക് ദേഹാരിഷ്ടങ്ങളുണ്ടാകും. വാഹനയോഗമുണ്ട്.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാകും. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആശുപത്രി വാസത്തിനുള്ള യോഗമുണ്ട്. വീട് ഭാഗംവച്ച് തറവാട്ടില്‍നിന്ന് മാറിത്താമസിക്കാനിടയുണ്ട്. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
കുടുംബത്തില്‍ സുഖവും ഐശ്വര്യവും നിലനില്ക്കും. സ്വത്ത് വില്‍പ്പന നടത്തും. ഏജന്‍സി ഏര്‍പ്പാടുകളില്‍ ജോലി ലഭിക്കും. നിരവധി കാലമായി വച്ചുപുലര്‍ത്തിയ പല ആഗ്രഹങ്ങളും സാധിക്കുന്നതാണ്. ബാങ്ക് ജീവനക്കാര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
സുഹൃത്തുക്കള്‍ മുഖേന സഹായമുണ്ടാകും. ഗൃഹത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും. പത്രപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്ക്കും ധനാഗമം കൂടുതല്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുന്നതുകൊണ്ട് വിജയം പ്രതീക്ഷിക്കാം.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
വായ്പയെടുത്ത് ബിസിനസ് തുടങ്ങി അതില്‍ വിജയം കണ്ടെത്തും. സന്താനങ്ങളുടെ ജോലിക്കാര്യത്തില്‍ തീരുമാനമാകും. ഉദ്ദേശിക്കാത്ത പല കാര്യങ്ങളും നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഗൃഹാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
വരുമാന മാര്‍ഗങ്ങള്‍ വര്‍ധിക്കും. ഡോക്ടര്‍മാര്‍ക്ക് നല്ല സമയമാണ്. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. മംഗള കാര്യങ്ങളില്‍ സംബന്ധിക്കും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
കുടുംബത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ഗ്രന്ഥകാരന്മാര്ക്ക് തങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കാനവസരമുണ്ടാകും. പരീക്ഷകളില്‍ വിജയവും ഉണ്ടാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം ഉണ്ടാകും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. ദുരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ സ്വസ്ഥതയുണ്ടാകും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
ബന്ധു സഹായമുണ്ടാകും. വീട് റിപ്പയര്‍ ചെയ്യും. അവനവന്റെ പ്രതാപത്തിനും അന്തസ്സിനും യോജിക്കാത്ത പ്രവൃത്തിയില്‍ ചെന്നു പെടും. വ്യാപാരത്തെച്ചൊല്ലി സാമ്പത്തിക പ്രശ്നങ്ങള്‍ ഉദയം ചെയ്യും. യാത്രകളെക്കൊണ്ട് വേണ്ടത്ര ഗുണം ലഭിച്ചെന്നു വരില്ല. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകും. സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. വിദ്യാഭ്യാസസ്ഥാപനത്തില്‍ ജോലി കിട്ടാനും ജോലിയുള്ളവര്‍ക്ക് പ്രൊമോഷന് ലഭിക്കാനും സാധ്യതയുണ്ട്.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
ജോലിയില്ലാത്തവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കാനവസരം വന്നുചേരും, പദവിയില്‍ ഉയര്‍ച്ചയും സാമ്പത്തികമായ ഉന്നതിയും അനുഭവപ്പെടും. ഏത് കാര്യത്തിലും ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. സ്വജനങ്ങള്‍ക്കും കുടുംബത്തിനും അഭിവൃദ്ധിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: