കോഴിക്കോട് : പി എസ് സി കോഴ ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സി പി എം പുറത്താക്കിയ ടൗണ്‍ ഏര്യാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി, ആരോപണം ഉന്നയിച്ച ശ്രീജിത്തിന്റെ വീടിന് മുന്നില്‍ സമരം തുടങ്ങി.പാര്‍ട്ടി നടപടിയെ കുറിച്ച് ഏരിയ കമ്മിറ്റി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.
തന്റെ അമ്മയോട് സത്യം ബോധ്യപ്പെടുത്തണം. താന്‍ 22 ലക്ഷം വാങ്ങി എങ്കില്‍ തെളിവ് തരണം. പണം കൊടുത്തത് ആര് ആര്‍ക്ക് എന്നും എപ്പോള്‍ എവിടെ എന്നും ആരോപണം ഉന്നയിച്ച വ്യക്തി പറയണം എന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. അമ്മയ്ക്കും മകനുമൊപ്പമാണ് പ്രമോദ് പരാതിക്കാരനായ ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുത്തിയിരിക്കുന്നത്.അഞ്ച് ദിവസമായി കോഴ വാങ്ങി എന്ന് പറഞ്ഞ് തന്റെ ഫോട്ടോ പ്രചരിക്കുന്നുവെന്നും ഏത് അന്വേഷണത്തിലും സഹകരിക്കുമെന്നും പ്രമോദ് കോട്ടൂളി വ്യക്തമാക്കി.
താന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെങ്കില്‍ തെളിയിക്കട്ടെയെന്ന് പ്രമോദ് കോട്ടൂളി പ്രതികരിച്ചു.താന്‍ ആരുടെയും പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഈ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഈ സംഭവത്തില്‍ എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തണം. അതിനായി വ്യക്തിയെന്ന നിലയില്‍ പരാതി നല്‍കും. പാര്‍ട്ടി തനിക്ക് രക്ഷിതാവിനെ പോലെയാണ്. താന്‍ തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണം. തന്റെ പ്രസ്ഥാനം തോറ്റ് കാണരുത്. എന്നാല്‍ തന്റെ അമ്മയാരുടെയും മുന്നില്‍ തല കുനിക്കരുത്. അതിനായാണ് സമരം ചെയ്യുന്നതെന്നും പ്രമോദ് കോട്ടൂളി പറഞ്ഞു.
ചേവായൂര്‍ സ്വദേശി പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുത്ത് പ്രമോദിനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അവിഹിതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പറഞ്ഞ പ്രമോദ്, പാര്‍ട്ടി നടപടിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. പാര്‍ട്ടിക്കു ചേരാത്ത പ്രവര്‍ത്തനം ഇദ്ദേഹം നടത്തിയെന്ന് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.ബി ജെ പി നേതാവുമായി ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: