ഗുവാഹത്തി: മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ദിവസം അവധി അനുവദിച്ച് ആസാം സര്‍ക്കാര്‍. മാതാപിതാക്കള്‍ക്കൊപ്പമോ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ മാതാപിതാക്കള്‍ക്കൊപ്പമോ സമയം ചെലവിടാനാണ് സ്പെഷല്‍ കാഷ്വല്‍ ലീവ് അനുവദിച്ചിരിക്കുന്നത്. നവംബര്‍ മാസത്തിലാണ് അവധി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആസാം സര്‍ക്കാര്‍ 2024 നവംബര്‍ ആറ്, എട്ട് തീയതികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ മാതാപിതാക്കള്‍ക്കൊപ്പമോ ഭാര്യാ, ഭര്തൃമാതാപിതാക്കള്ക്കൊപ്പമോ സമയം ചെലവിടാന്‍ പ്രത്യേക കാഷ്വല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു.
പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവിടാനും അവരെ ആദരിക്കുന്നതിനും പരിചരിക്കുന്നതിനും മാത്രം ഈ പ്രത്യേക അവധി ഉപയോഗിക്കേണ്ടതാണ്. മറിച്ച് വ്യക്തിപരമായ നേരമ്പോക്കിനായി ഇത് ഉപയോഗിക്കാന്‍ പാടില്ല, എന്നാണ് അവധി ഉത്തരവ്.
മാതാപിതാക്കളില്ലാത്ത ജീവനക്കാര്‍ക്ക് ഈ പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയില്ലെന്നും അറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: