ദുബായ്: പലസ്തീന് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവാവിനെ യുഎഇ നാടുകടത്തി. അബുദാബിയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലായിലെ ബിരുദദാനച്ചടങ്ങിനിടെ ആയിരുന്നു സംഭവം.
പരമ്പരാഗത പലസ്തീന് വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട യുവാവ് പലസ്തീനെ സ്വതന്ത്രമാക്കൂ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു. കറുപ്പും വെളുപ്പും നിറമുള്ളതാണ് പരമ്പരാഗ പലസ്തീന് വസ്ത്രമായ കെഫിയ. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ യുവാവ് സ്റ്റേജിലേക്ക് നീങ്ങുന്നതിനിടയിലാണ് ഉറക്കെ പലസ്തീന് അനുകൂല മുദ്രാവാക്യം മുഴക്കിയത്.
ഈ യുവാവിനെതിരെ പ്രതികരിച്ചിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍. തൊട്ടടുത്ത ദിവസം തന്നെ യുവാവിനെ നാടുകടത്തുകയായിരുന്നു. ഒരു വശത്ത് പലസ്തീന് ധനസഹായം നല്‍കുന്നുണ്ടെങ്കിലും യുഎഇയില്‍ പലസ്തീന് അനുകൂല മുദ്രാവാക്യം സര്‍ക്കാര്‍ അനുവദിക്കില്ല. യുഎഇയിലെ ഏഴ് എമിറേറ്റുകളും ഒരു വിധത്തിലുള്ള രാഷ്ട്രീയ പ്രകടനങ്ങളും അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: