തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പദ്ധതികൾ വെട്ടിക്കുറയ്‌ക്കാൻ തീരുമാനം. അനുവദിച്ച തുക പുനഃക്രമീകരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാനാണ് തീരുമാനം. അവശ്യംവേണ്ട പദ്ധതികളുടെ മുൻഗണാക്രമം നിശ്ചയിക്കാൻ സെക്രട്ടറിതലസമിതിയും രൂപവത്‌കരിച്ചു.
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീരിക്കും. ധന, റവന്യൂ, നിയമ മന്ത്രിമാരാണ് ഉപസമിതി അംഗങ്ങളായിരിക്കുക. പരിഗണന കൊടുക്കേണ്ട വിഷയങ്ങളുടെ മന്ത്രിയെ യോഗത്തിലേക്ക് വിളിക്കാനും അതുവഴി തര്‍ക്കം പരിഹരിക്കാനുമാണ് തീരുമാനം. അനിവാര്യത കണക്കിലെടുത്താകും തുക അനുവദിക്കുക. ഫലത്തില്‍ പല പദ്ധികളും ഇല്ലാതാകും. ഇതോടെ തുക അനുവദിയ്‌ക്കുന്നതും കുറയും.
പദ്ധതികള്‍ അവലോകനംചെയ്ത് മുന്‍ഗണന നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ സെക്രട്ടറിമാരുടെ സമിതി രൂപവത്കരിക്കും. ആരംഭിക്കുന്ന പദ്ധതികള്‍ക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് അനുമതി നല്‍കുന്നതിന് മുമ്പ് അതിന്റെ അനിവാര്യത പരിശോധിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
സർക്കാർ ഫീസ് ഉയരും
സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിമാർക്ക് സ്വന്തം നിലയ്‌ക്ക് തീരുമാനം എടുക്കാം. 26-ന് മുമ്പ് ഉത്തരവ് ഇറക്കണം. പരാതികളുണ്ടായാൽ പരിഗണിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉയർത്തിയ നിരക്കുകളിൽ വർധനയുണ്ടാകില്ല. വിദ്യാർത്ഥികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ ഒഴിവാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: