ഇടുക്കി: പെരുവന്താനം പൊലീസ് സ്റ്റേഷനിലെ കാവല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫിസറുടെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നു അബദ്ധത്തില്‍ വെടി പൊട്ടി.കഴിഞ്ഞ രാത്രി 12 മണിക്കാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് സി പി ഒ മൊളൈസ് മൈക്കിളിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.
പാറാവ് ഡ്യൂട്ടിക്കിടെ പിസ്റ്റള്‍ വൃത്തിയാക്കവെ വെടി പൊട്ടുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: