തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് 17 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ ഹരിപ്രസാദിനെയാണ് ഗവര്‍ണര്‍ അന്വേഷണ കമ്മീഷനായി നിയമിച്ചത് . രക്ഷിതാക്കള്‍, സഹപാഠികള്‍, അധ്യാപകര്‍ തുടങ്ങിയവരടക്കം 29 പേരില്‍ നിന്ന് കമ്മിഷന് മൊഴിയെടുത്തിരുന്നു.
2024 ഫെബ്രുവരി 18 നാണ് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയിലെ വെറ്ററിനറി സയന്‍സ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥനെ (20) സംശയാസ്പദമായ സാഹചര്യത്തില്‍ പൂക്കോട് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം എസ്എഫ്ഐ നേതാക്കളടക്കം 11 പേരെ അറസ്റ്റ് ചെയ്തു. ആകെ 18 വിദ്യാര്‍ത്ഥികളെ പ്രതികളാക്കി. സര്‍വകലാശാല ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്തു. എങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നു ബോദ്ധ്യപ്പെട്ടപ്പോഴാണ് ഗവര്‍ണ്ണര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചത്. പിന്നീട് സിബിഐ കേസന്വേഷണം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: