മുംബയ് :ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് റിപ്പോര്‍ട്ട്. ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായാണ് അറിയുന്നത്. ദുബായിലോ ശ്രീലങ്കയിലോ മത്സരം നടത്തണമെന്ന് ഐസിസിയോട് ബിസിസിഐ ആവശ്യപ്പൈട്ടെന്നാണ് വാര്‍ത്ത.
ഏഷ്യാ കപ്പ് മാതൃകയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് രീതിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ബിസിസിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍ മാത്രമായി നടത്താമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. സുരക്ഷ കണക്കിലെടുത്താണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം. ഇതിനോടും അനുകൂല നിലപാടല്ല ബിസിസിഐക്കുളളത്.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ അതിഥേയത്വം വഹിക്കുന്നത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരക്രമം പാക് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് കൈമാറിയിരുന്നു. ഇതനുസരിച്ച് മാര്‍ച്ച് ഒന്നിന് ലാഹോറിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കേണ്ടത്. 2008 ന് ശേഷം ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിച്ചിട്ടില്ല. രാഷ്‌ട്രീയ കാരണങ്ങളാലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: