ആലുവ: കപ്പയോ, കൊഞ്ചോ, കരിമീനോ എന്ത് വേണേലും കഴിച്ചോളൂ, ഫിറ്റ്നസ് മറക്കരുത്. ആലുവ രാജഗിരി ആശുപത്രിയില്‍ തുടക്കം കുറിച്ച വാല്‍വ് ക്ലിനിക് ഉദ്ഘാടനത്തിനിടെ ആയിരുന്നു റിയാസ് ഖാന് നര്‍മ്മം കലര്‍ത്തി ഫിറ്റ്നസ് ഉപദേശം നല്‍കിയത്.
രാജഗിരി കാര്‍ഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ വാല്‍വ് മാറ്റിവെച്ച രോഗികള്‍ക്ക് നല്കുന്ന വാല്‍വ് കാര്‍ഡിന്റെ വിതരണവും നടന് നിര്‍വ്വഹിച്ചു. വാല്‍വ് രോഗികളില്‍ ഏറിയ പങ്കും പ്രായമേറിയവര്‍ ആയതിനാല്‍ കാത്തിരിപ്പില്ലാതെ ഡാക്ടറുടെ സേവനം ലഭ്യമാക്കുകയാണ് വാല്‍വ് ക്ലിനികിലൂടെ ലക്ഷ്യമിടുന്നതെന്ന് രാജഗിരി ആശുപത്രി എക്സി
ക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോണ്സണ് വാഴപ്പിളളി പറഞ്ഞു. വാല്‍വ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതല്‍ 12 വരെയാണ്.
വാല്‍വ് കാര്‍ഡുള്ള രോഗികള്‍ക്ക് ക്ലിനിക്കില്‍ സൗജന്യ കണ്‍സള്‍ട്ടേഷനും, എക്കോ. ടിഎംടി ടെസ്റ്റുകള്‍ക്ക് പുറമെ ലാബ്, റേഡിയോളജി സേവനങ്ങളില്‍ 50 ശതമാനം ഇളവും ലഭിക്കുമെന്ന് കാര്‍ഡിയോളജി ിഭാഗം യൂണിറ്റ് ചീഫ് ഡോ. സുരേഷ് ഡേവിസ് പറഞ്ഞു. ചടങ്ങില്‍ രാജഗിരി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍, കാര്‍ഡിയാക് സര്‍ജറി
വിഭാഗം മേധാവി ഡോ. ശിവ്കെ. നായര്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ. ജേക്കബ് ജോര്‍ജ്, ഡോ. ബ്ലെസന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: