ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ 176 കോടിയുടെ സ്ഥിരനിക്ഷേപം കേരളാ ബാങ്കിലുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഗുരുവായൂര്‍ ദേവസ്വത്തിന് 271 ഏക്കര്‍ ഭൂമിയുണ്ടെന്നും 2053 കോടിയുടെ സ്ഥിരനിക്ഷേപമുണ്ടെന്നും കണക്കുകള്‍ പറയുന്നു. ഏകദേശം 124 കിലോ സ്വര്‍ണ്ണവുമുണ്ട്.
ഭക്തര്‍ സംഭാവനയായി നല്‍കിയതാണ് 124 കിലോ സ്വര്‍ണ്ണത്തിന് പുറമെ കല്ലുകള്‍ പതിപ്പിച്ച മറ്റൊരു 72 കിലോ സ്വര്‍ണ്ണവും ഉണ്ട്. 6073 കിലോ വെള്ളിയുമുണ്ട്.
വിവിധ പൊതുമേഖലാ ബാങ്കുകള്‍ക്ക് പുറമെ കേരള ബാങ്കിലും നിക്ഷേപമുണ്ട്. കേരളാബാങ്കില്‍ 176 കോടിയുടെ നിക്ഷേപം ഉണ്ട്. പക്ഷെ ഗുരുവായൂര്‍ ദേവസ്വമോ സര്‍ക്കാരോ ദേവസ്വത്തിന്റെ ഭൂമിയുടെ അതാത് സമയത്തെ വിപണിവില അനുസരിച്ച് മൂല്യം കണക്കാക്കിയിട്ടില്ല. കൈവശമുള്ള സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും മൂല്യവും കണക്കാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: