കോട്ടയം: സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളക്കുടിശികയും ക്ഷാമബത്തയും കൊടുത്തു തീര്‍ക്കാന്‍ കേന്ദ്രത്തോട് കൂടുതല്‍ ധനസഹായവും അധിക കടമെടുപ്പിനുള്ള അനുമതിയും അഭ്യര്‍ത്ഥിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന ധനമന്ത്രി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളക്കുടിശിക തടഞ്ഞുവച്ചതിനെതിരെ വിവിധ സര്‍വീസ് സംഘടനകളുടെതടക്കം ഹൈക്കോടതിയിലും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലുമായി ഉള്ളത് 9 ഹര്‍ജികളാണ്. ശമ്പള പരിഷ്കരണ കൂടിശിക ഒരു ഗന്ധു പോലും ഇതുവരെ നല്‍കിയിട്ടില്ല. ക്ഷാമബത്ത കുടിശികയാണെങ്കില്‍ നവംബറിലാണ് നാലാം ഗഡു നല്‍കേണ്ടത്. ഒരു ഗഡു ഉടന്‍ നല്‍കുമെന്നും അതിന്റെ ഫയല്‍ ധനമന്ത്രിക്ക് മുന്നിലാണെന്നും പറയുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു ഗഡു വിതരണം ചെയ്തിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ഫലത്തിനു പിന്നാലെ ഒരു ഗഡു കൂടി നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്.
ഈ മാസം വരെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത കുടിശിക 22% ആണ്. ഇതിനുപുറമെ ഈ വര്‍ഷം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യം ഇനിയും പൂര്‍ണമായി കൊടുത്തു തീര്‍ത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: