തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പരിശോധിച്ച ശേഷം ഹേമ കമ്മീഷന് വിവരങ്ങള്‍ പുറത്ത് വിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. ഒരു വ്യക്തിയെയും പേരെടുത്തു റിപ്പോര്‍ട്ടില്‍ പറയുന്നില്ല. റിപ്പോര്‍ട്ടില്‍ നിന്ന് ചില കാര്യങ്ങള്‍ക്ക് രൂപരേഖ തയാറാക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സജി ചെറിയാന് പറഞ്ഞു.
വിലക്കപ്പെട്ടതൊഴികെയുള്ള വിവരങ്ങള്‍ ഒഴിച്ച് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമായിരുന്നു വിവരാകാശ കമ്മിഷന് വ്യക്തമാക്കിയത് . അഞ്ച് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് രഹസ്യമാക്കി വച്ചതോടെയാണ് വിവരാവകാശ കമ്മിഷന് റിപ്പോര്‍ട്ട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജൂണില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുദ്രവച്ച കവറില്‍ സാംസ്കാരിക വകുപ്പ് വിവരാവകാശ കമ്മിഷന് കൈമാറി.
സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമാണ് ഹേമ കമ്മിറ്റി പഠിച്ചത്. മുന്‍നിര നായികമാര്‍ മുതല്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വരെ സമിതിക്ക് മൊഴി നല്‍കിയിരുന്നു. നിരവധി പ്രമുഖര്‍ക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: