കാസര്‍ഗോഡ് : പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. തൃക്കരിപ്പൂരിലെ ഡോക്ടര്‍ കുഞ്ഞബ്ദുള്ളക്കെതിരെയാണ് പരാതി.
സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍. ഇയാള്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.
ചന്ദേര പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഏതാനും ദിവസം മുമ്പ് പനി ബാധിച്ച് പെണ്‍കുട്ടി ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയപ്പോള്‍ ഡോക്ടര്‍ കയറിപ്പിടിച്ചതായാണ് പരാതി. പൊലീസ് അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: