കൊച്ചി: അധ്യാപകര്‍ സദുദ്ദേശ്യത്തോടെ കുട്ടികളെ ശിക്ഷിക്കുന്നത് കുറ്റമായി കരുതാനാവില്ലെന്ന് ഹൈക്കോടതിയുടെ സുപ്രധാന വിധി. അച്ചടക്കം നടപ്പാക്കുന്നതിന്റെ ഭാഗമായി ലളിതവും ലഘുവായതുമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അധ്യാപകരെ ബാലനീതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ സ്കൂളുകളും സ്ഥാപനങ്ങളും ദുരിതത്തിലാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ എറണാകുളം കോടനാട് തോട്ടുവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകനും പ്രിന്‍സിപ്പലുമായ ജോമി തല്ലിയതിനെതിരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദിന്റെ ഉത്തരവ്.
വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടനാട് പോലീസ് സ്റ്റേഷനിലാണ് 2018 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് . നന്നായി പഠിക്കുന്നതിനെക്കുറിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്നതിനെക്കുറിച്ച് ജാഗ്രതപ്പെടുത്താനാണ് അധ്യാപകന് ശ്രമിച്ചതെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: