ചെന്നൈ : തമിഴ്നാട്ടില്‍ ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ കെ.ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂരിന് സമീപം വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഇരുചക്ര വാഹനങ്ങളിലെത്തിയ ആറംഗ സംഘമാണ് കൊലപാതകത്തിന് പിന്നില്‍.
വടിവാളുകൊണ്ടാണ് ആക്രമണം നടത്തിയത്. ആംസ്ട്രോങ്ങിനെ തൗസണ്ട് ലൈറ്റ്സിലെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: