വയനാട് : കേണിച്ചിറയില്‍ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റും. ഇക്കാര്യം അറിയിച്ചുള്ള ഉത്തരവ് വനംമേധാവി പുറത്തിറക്കി.
തിരുവനന്തപുരത്ത് സുവോളജിക്കല്‍ പാര്‍ക്കിലായിരിക്കും കടുവയെ പാര്‍പ്പിക്കുക. കെണിയിലായ അതേകൂട്ടില്‍ തന്നെ 13 ദിവസമായി കഴിയുകയാണ് കടുവ. ശനിയാഴ്ച വൈകിട്ട് കടുവയെ വയനാട്ടില്‍ നിന്ന് കൊണ്ടുപോകുമെന്നും അധികൃതര്‍ അറിയിച്ചു. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് കഴിഞ്ഞ മാസം പിടിയിലായത്.
കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് തുറന്നു വിടാനാകില്ലെന്ന് അധികൃതര്‍ പറഞ്ഞു. താഴത്തെ നിരയിലെ രണ്ട് പല്ലുകള്‍ ഇല്ല. മൂന്ന് പശുക്കളെ കൊന്നുതിന്നതിനെ തുടര്‍ന്ന് പശുത്തൊഴുത്തിന് സമീപം വെച്ച കെണിയിലാണ് കടുവ കുടുങ്ങിയത്. നിലവില്‍ ഈ കടുവയുള്ളത് ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: