ന്യൂദല്‍ഹി: സൈന്യത്തെ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വ്യോമസേനാ മേധാവി ആര്.കെ.എസ്. ബദൗരിയ. വീരമൃത്യുവരിച്ച അഗ്നിവീര്‍ അക്ഷയ് ഗവാതിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയില്ലെന്നാണ് പാര്‍ലമെന്റില്‍ രാഹുല്‍ ആരോപണമുന്നയിച്ചത്. എന്നാല്‍ രാഹുല്‍ കള്ളം പറയുകയാണെന്നും ഒരു കോടിയിലേറെ തുക നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നു. 1.08 കോടി രൂപ ധനസഹായം ലഭിച്ചതായി വീരമൃത്യുവരിച്ച അഗ്നിവീര്‍ അക്ഷയ് ഗവാതിന്റെ അച്ഛന് ലക്ഷ്മണ് ഗവാതെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ കള്ളം പ്രചാരണവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെതിരെ സൈന്യം രംഗത്തെത്തുകയും നഷ്ടപരിഹാരം നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
ഇത്തരം തെറ്റായ വാദം ഉന്നയിച്ചവര്‍ മാപ്പ് പറയണമെന്നും ബദൗരിയ ആവശ്യപ്പെട്ടു. ഏകദേശം 98 ലക്ഷം രൂപ അജയ് സിങ്ങിന്റെ കുടുംബത്തിന് ഇതിനകം നല്‍കിയിട്ടുണ്ട്. 67 ലക്ഷം രൂപ കൂടി നല്‍കും.രാഹുലിന്റെ വാദങ്ങള്‍ തികച്ചും തെറ്റാണ്, ഇതൊരു വൈകാരിക പ്രശ്നമാണ്. അഗ്നിവീര്‍ പദ്ധതി നന്നായി ചിന്തിച്ചു നടപ്പിക്കാക്കിയതാണ്. സ്കീമിന് കീഴില്‍ റിക്രൂട്ട് ചെയ്തവര്‍ക്ക് നല്കുന്ന പരിശീലനം മികച്ചതാണ്. അഗ്നിവീറുകള്‍ ഏത് കോണില്‍ നിന്നും നോക്കിയാലും സാധാരണ സൈനികര്‍ക്കൊപ്പം തന്നെയാണ്. സാധാരണ സൈനികര്‍ ചെയ്യുന്ന അതേ ശേഷിയില്‍ അവര്‍ യുദ്ധസമയത്ത് പ്രവര്‍ത്തിക്കും. അവര്‍ നമ്മുടെ സ്ഥിരം സൈനികരാകും, ബദൗരിയ പറഞ്ഞു. അഗ്നിവീര്‍ സ്കീമിന് കീഴില്‍ സൈന്യത്തില്‍ ചേരാന്‍ യുവാക്കള്‍ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെറ്റായ ആരോപണം ഉന്നയിച്ച് സൈന്യത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനെയും അദ്ദേഹം അപലപിച്ചു. സൈന്യം ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും ബദൗരിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: