യുഎസിന് പുറത്തുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തിലേറ്റി സ്വന്തം ബിസിനസ് താല്പര്യങ്ങള് നേടിയെടുക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെ കണ്ണിയില്‍ ഹിന്‍ഡന്‍ബര്‍ഗും അതിന്റെ ഉടമ നാഥന് ആന്‍ഡേഴ്സനും ഉണ്ടോ? വാസ്തവത്തില്‍ അദാനിയ്ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് വഴി അദാനിയെ വീഴ്ത്തുക, പിന്നീട് മോദിയെ വീഴ്ത്തുക എന്ന വലിയൊരു ഗൂഢപദ്ധതിയുണ്ടായിരുന്നെന്നും അതിന് പിന്നില്‍ അന്താരാഷ്ട്ര കണ്ണികള്‍ ഉണ്ടെന്നും ഉള്ള കാര്യം കൂടുതല്‍ വ്യക്തമാവുന്നു. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം.
അദാനി ഗ്രൂപ്പിനെതിരെ ഒരു പിടി ധനകാര്യ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രസിദ്ധീകരിക്കപ്പെട്ട ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞുതാന്നിരുന്നു. ഇതില്‍ നിന്നും ലാഭം കൊയ്യാന്‍ ഈ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൃംഖലയില്‍ ഉള്‍പ്പെട്ട കിംഗ് ഡന് കാപിറ്റല്‍ എന്ന കമ്പനി അദാനി ഓഹരികളില്‍ ഷോര്‍ട് സെല്ലിംഗ് നടത്തിയിരുന്നു. ഇതിന്റെ ഉടമയുടെ പേര് ഈയിടെ വെളിപ്പെടുത്തിയത് സെബിയാണ്. ഹിന്‍ഡന്‍ബര്‍ഗിന് നല്കിയ 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസില്‍ കിംഗ് ഡന് കാപിറ്റലിന്റെ ഉടമ മാര്‍ക് കിംഗ് ഡനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അതെ മെല്ലെ കുറ്റവാളികളുടെ മേല്‍ വെളിച്ചം വീഴുകയാണ്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഏറ്റവുമധികം സര്‍ക്കാരിനെ ക്രൂശിച്ച് രംഗത്ത് വന്നത് രാഹുല്‍ഗാന്ധിയും ജയറാം രമേശുമാണ്. ഇവര്‍ ജോര്‍ജ്ജ് സോറോസിന്റെ ശൃംഖലയില്‍പ്പെട്ട ഇന്ത്യയുടെ പ്രതിനിധികളാണോ എന്ന് നേരത്തെ മുതലേ വിമര്‍ശനമുണ്ട്. രാഹുല്‍ ഗാന്ധി ഇടയ്ക്കിടെ വിദേശ യാത്ര എന്ന പേരില്‍ പോകുന്നത് ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില വ്യക്തികളെ രഹസ്യമായി കൂടിക്കാഴ്ച നടത്താനാണെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ സെബി 46 പേജുള്ള കാരണം കാണിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ ഹിന്‍ഡന്‍ബര്‍ഗ് ഉടമ ജോര്‍ജ്ജ് ആന്ഡേഴ്സന് അസ്വസ്ഥനാണ്. അതുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായ കൊടക് ബാങ്കിനെക്കൂടി ഈ വിവാദത്തില്‍ വലിച്ചിടുകയാണ്.
അദാനി ഗ്രൂപ്പിനെതിരെ വസ്തുതാ വിരുദ്ധമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനാണ് ഹിൻഡബർഗ് ഉടമ നാഥന് ആന്ഡേഴ്സന് 46 പേജുള്ള കാരണം കാണിക്കൽ നോട്ടീസ്. സെബി അയച്ചത്. സെബിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയായി എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തത് എന്ന മറുചോദ്യം ചോദിച്ച് ആശയക്കുഴപ്പമുണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ഉടമ നാഥന് ആന്‍ഡേഴ്സന്റെ ശ്രമം. കൊടക് അവരുടെ ഇന്റര്‍നാഷണല്‍ ഫണ്ടായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര്‍ട് സെല്ലിംഗ് നടത്തിയതെന്നും നാഥന് ആന്ഡേഴ്സന് ആരോപിച്ചു.
വാസ്തവത്തില്‍ ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമുള്ള ഹെഡ്ജ് ഫണ്ടായ കിംഗ് ഡന് കാപ്പിറ്റല്‍ ഒരിയ്ക്കലും ഹിന്‍ഡന്‍ബര്‍ഗുമായി തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് കൊടക് മഹീന്ദ്ര ബാങ്ക് വെളിപ്പെടുത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളുടെ വില ഇടിഞ്ഞ് തകര്‍ന്നപ്പോള്‍ അതില്‍ നിന്നും ലാഭം കൊയ്യാന്‍ കിംഗ്ഡന് കാപ്പിറ്റല്‍ വന്‍തുക ഇറക്കിയിരുന്നു. ഇതില്‍ നിന്നും വന്‍ ലാഭവും അവര്‍ കൊയ്തു. യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ മാനേജ് മെന്റ് കമ്പനിയാണ് കിംഗ് ഡന് കാപ്പിറ്റല്‍. അതിന്റെ ഉടമ മാര്‍ക് കിംഗ് ഡന് ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും നിക്ഷേപം സംബന്ധിച്ച സഹായം ചെയ്യുന്ന കമ്പനിയാണ്.
കിംഗ് ഡന് കാപിറ്റല്‍ ഇന്‍വെസ്റ്റ് മെന്റിന്റെ ഒരു ഉപകമ്പനിയായ കിംഗ് ഡന് ഓഫ് ഷോര്‍ മാസ്റ്റര്‍ ഫണ്ട് കൊടകുമായി ബന്ധപ്പെട്ട മൗറീഷ്യസ് ആസ്ഥാനമായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴി അദാനിയുടെ ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തിരുന്നു എന്നത് നേരാണ്. എന്നാല്‍ കിംഗ് ഡന് ഹിന്‍ഡന്‍ബര്‍ഗുമായി ബന്ധമുണ്ടോ എന്ന കാര്യം കൊടക് മഹീന്ദ്ര ബാങ്കിന് അറിയില്ലായിരുന്നു. ഇതിന്റെ പേരിലാണ് ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട് സെല്ലിംഗ് സ്ഥാപനത്തിന്റെ ഉടമ ആന്ഡേഴ്സന് കൊടക് ബാങ്കിനെ ചെളിവാരിയെറിയാന്‍ നോക്കുന്നത്.
കിംഗ് ഡന് കാപിറ്റല്‍ ഉടമ നിക്കോളാസ് കിംഗ് ഡന്, ഹിന്‍ഡന്‍ ബര്‍ഗ് ഉടമ ആന്ഡേഴ്സന് എന്നിവര്‍ ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള വലിയ പദ്ധതിയിലെ കണ്ണികളാണോ എന്ന സംശയവും പുറത്തുവരുന്നുണ്ട്. ഇവര്‍ മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ വേണ്ടി കോടികള്‍ ഒഴുക്കുന്ന ജോര്‍ജ്ജ് സോറോസ് ശംഖലയിലെ കണ്ണികളാണോ എന്നും സംശയം ഉയരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അദാനിയെയും സര്‍ക്കാരിനെയും ക്രൂശിക്കാന്‍ സുപ്രീംകോടതിയില്‍ യുദ്ധം ചെയ്ത രണ്ട് അഭിഭാഷകരായിരുന്നു പ്രശാന്ത് ഭൂഷണും അഭിഷേക് മനു സിംഘ് വിയും. അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സെബി നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്നും സെബിയ്ക്കെതിരെ നടപടി വേണമെന്നും വാദിച്ച പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും കടുത്ത മോദി വിരോധിയുമായ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ നിന്നും ഈ കേസില്‍ കണക്കിന് വിമര്‍ശനം കിട്ടിയിരുന്നു. ഇക്കുറി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തന്നെയാണ് പ്രശാന്ത് ഭൂഷണെതിരെ തിരിഞ്ഞത്. ഈ കേസില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡില്‍ നിന്നും മാത്രമല്ല, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയില്‍ നിന്നും പ്രശാന്ത് ഭൂഷണ് കണക്കിന് കിട്ടി. അദാനിയ്ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടും ഒസിസിആര്‍പി (ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ടും വേദപുസ്തകം പോലെ കണക്കാക്കാനാവില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്. അദാനി കേസില്‍ സെബിയ്ക്കെതിരെ ആഞ്ഞടിച്ച പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയുടെ വിഷമകരമായ ഒട്ടേറെ ചോദ്യങ്ങളും നേരിടേണ്ടതായി വന്നു. പ്രശാന്ത് ഭൂഷന്റെ അഭിഭാഷക ജീവിതത്തിലെ വലിയൊരു തിരിച്ചടിയായിരുന്നു അദാനി കേസില്‍ സംഭവിച്ചത്.
അതേ നാളുകളില്‍ അദാനിയ്ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്, ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്കുന് മാധ്യമപ്രവര്‍ത്തകരുടെ സ്ഥാപനമായ ഒസിസിആര്‍പിയുടെ (ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) റിപ്പോര്‍ട്ട് എന്നിവ ഉയര്‍ത്തി ഇന്ത്യയില്‍ ഏറ്റവുമധികം ബഹളമുണ്ടാക്കിയത് രാഹുല്‍ ഗാന്ധിയും ജയറാം രമേശുമാണ്. ഇതോടെ ചിത്രം പൂര്‍ത്തിയായി. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ വീഴ്ത്താനായി നടത്തിയ ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം. എന്നിട്ടും അതിനെ അതിജീവിച്ചു എന്നത് മോദിയുടെ ജനപ്രീതിയുടെ മാത്രം തെളിവാണ്. എന്തായാലും ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ രാജ്യന്തര ഗൂഢാലോചന നടക്കുന്ന എന്ന കാര്യം വ്യക്തം. അതിന് ഏറ്റവുമധികം ഫണ്ട് വരുന്നതും സമൂഹമാധ്യമങ്ങളിലൂടെ പണിയെടുക്കുന്നതും മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കുന്നതും എന്‍ജിഎ സംഘടനകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: