കോട്ടയം: സംസ്ഥാനത്തെ 639 ഹൈസ്കൂളില്‍ സ്ഥിരം ഇംഗ്ലീഷ് അധ്യാപകരില്ല. തസ്തിക നിര്‍ണയം നടത്തി എല്ലാ ഹൈസ്കൂളുകളിലും ഇംഗ്ലീഷ് ഭാഷാധ്യാപകരെ നിയമിക്കണമെന്ന് രണ്ടുവര്‍ഷം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമായി പറയുന്നത്. അധ്യാപകരെ നിയമിക്കണം എന്നല്ലാതെ സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ ന്യായം . അതിനാല്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുകയാണ് ഇക്കുറിയും പൊതു വിദ്യാഭ്യാസ വകുപ്പ്. ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒട്ടേറെ പേര് കാത്തിരിക്കുമ്പോഴാണ് സര്‍ക്കാര്‍ നിയമനനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം കുറയുന്നതിന് പ്രധാന കാരണം യോഗ്യരായ അധ്യാപകരല്ല ഇംഗ്ലീഷ് പഠിപ്പിക്കുന്നത് എന്നുള്ളതാണ്. താത്കാലികക്കാരും മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുമാണ് പല സ്കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് സംസാര ഭാഷയായി പോലും ക്ലാസ് മുറികളില്‍ ഉപയോഗിക്കുന്നില്ല. ഉപരിപഠനത്തിലും തൊഴിലന്വേഷണത്തിലും ഇത് വിദ്യാര്‍ത്ഥകളെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: