നടി നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ എന്ന് റിപ്പോർട്ട്. അടുത്തിടെ നയൻതാരയും ഭാവി വരൻ വിഗ്നേഷ് ശിവനും കൊച്ചിയിൽ എത്തിയത് പിതാവിനെ കാണാൻ വേണ്ടിയാണെന്നും റിപ്പോർട്ട്. ‘ഇന്ത്യഗ്ലിറ്റ്സ്’ റിപ്പോർട്ട് പ്രകാരം അദ്ദേഹം ഐ.സി.യുവിലാണ്പെട്ടെന്നാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായതത്രെ.
അച്ഛൻ ആശുപത്രിയിൽ ചികിത്സയിലായതിനാൽ താരവും കൊച്ചിയിലേക്ക് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നയൻതാരയെ കൂടാതെ കുര്യൻ-ഓമന ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്. സഹോദരൻ ലെനു കുര്യൻ എത്രയും വേഗം ദുബായിയിൽ നിന്നും നാട്ടിലേക്ക് തിരക്കുംഇവരുടെ ബന്ധുക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ടത്രെ.
നയൻതാരയുടെ അമ്മ ഓമന ഭർത്താവിനരികിൽ ഉണ്ട്സ്വകാര്യ സന്ദർശനത്തിനായാണ് നയൻതാരയും വിഗ്നേഷ് ശിവനും ചാർട്ടേഡ് വിമാനം ബുക്ക് ചെയ്ത് കൊച്ചിയിൽ എത്തിയത് എന്ന് നേരത്തെ തന്നെ റിപോർട്ടുകൾ വന്നിരുന്നു.
ഇന്ത്യൻ എയർഫോർസിലെ ഉദ്യോഗസ്ഥനായിരുന്നു നയൻതാരയുടെ പിതാവ് കുര്യൻ കൊടിയാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: