ലണ്ടന്‍: ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ നടന്ന പാക് സൈനിക നടപടിയെ അപലപിച്ച് ബലൂച് രാഷ്ട്രീയ നേതാവ് ഹൈര്ബ്യര് മാരി. ചൈനയുടെ സ്വാധീനത്താലാണ് സൈനിക നടപടിക്ക് പാകിസ്ഥാന് മുതിര്‍ന്നതെന്ന് മാരി പ്രതികരിച്ചു. ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് ബലൂചിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണ് മാരി.
അസ്മ്- ഇ- ഇസ്തേഹ്കം എന്ന പേരില്‍ ബലൂചില്‍ പാകിസ്ഥാന് നടപ്പിലാക്കിയ ഓപ്പറേഷന് ചൈനയ്ക്ക് വേണ്ടിയാണെന്ന് മാരി ആരോപിച്ചു. ചൈനയ്ക്ക് പാകിസ്ഥാനില്‍ സാമ്പത്തിക താല്പര്യങ്ങളുണ്ട്. ഇത് സംരക്ഷിക്കാനാണ് പാകിസ്ഥാന് ബലൂചില്‍ സൈനിക ഓപ്പറേഷന് നടത്തിയത്, മാരി എക്സില്‍ കുറിച്ചു.
പാക് പഞ്ചാബി ആധിപത്യം നിലനിര്‍ത്താനാണ് ഓപ്പറേഷനിലൂടെ പാകിസ്ഥാന് ശ്രമിച്ചത്. എന്നാലിത് ബലൂചിലും പഷ്തുണിസ്ഥാനിലും കലാപവും മരണവുമാണുണ്ടാക്കിയത്. പാക് സൈന്യത്തിലെ പഷ്തുണികളുടെ പങ്കാൡത്തത്തിലും മാരി ആശങ്ക പ്രകടിപ്പിച്ചു. സ്വന്തം ആളുകളെ തന്നെ അടിച്ചമര്‍ത്തുന്നതിനായി ഇവരെ സൈന്യം ഉപയോഗിക്കുകയാണ്. സ്വന്തം നാടിനെ സംരക്ഷിക്കുന്നതിനാകണം പഷ്തുണിലെ ജനങ്ങള്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: