ന്യൂദല്‍ഹി: രണ്ടാം ട്വന്റി20 ലോക കിരീടം നേടിയ ഭാരത ടീം ഇന്ന് രാവിലെ നാട്ടില്‍ തിരിച്ചെത്തും. രോഹിത് ശര്‍മ്മയ്ക്ക് കീഴിലുള്ള ഭാരത ട്വന്റി20 ടീമംഗങ്ങള്‍ക്കും രാഹുല്‍ ദ്രാവിഡിന് കീഴിലുള്ള പിരശീലക സംഘത്തിനുമായി ഭാരത ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്(ബിസിസിഐ) ഒരുക്കിയിട്ടുള്ളത് വമ്പന്‍ സ്വീകരണ പദ്ധതികളെന്ന് വിവരം.
രാവിലെ ദല്‍ഹിയിലെത്തുന്ന ടീം അംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രാതസിന് അവസരം ഒരുക്കിയിട്ടുള്ളതായാണ് അറിയുന്നത്. തുടര്‍ന്ന് അവിടെ നിന്നും ചാര്‍ട്ടര്‍ വിമാനത്തില്‍ മുംബൈയിലേക്ക് ടീം പറക്കും. വൈകീട്ട് വാംഖഡെ സ്റ്റേഡിയത്തില്‍ വിപുലമായ സ്വീകരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: