ന്യൂദല്‍ഹി: മത്സരാര്‍ത്ഥിയായി യൂട്യൂബര്‍ അര്മാന് മാലിക് തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ബിഗ് ബോസ് 3 ഷോയില്‍ എത്തിയതിനെച്ചൊല്ലി ഹിന്ദി ബിഗ് ബോസ് 3 ഷോ വിവാദത്തില്‍. അര്മാന് മാലിക്കിനും ബിഗ് ബോസ് ഷോയ്ക്കും എതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ദേവൊലീന ഭട്ടാചാര്‍ജി.
ബഹുഭാര്യാത്വം എന്നത് മലീമസമായ സംഭവമാണെന്ന് ദേവൊലീന ഭട്ടാചാര്യ പറഞ്ഞു. വിവാഹത്തിന്റെ കാര്യത്തിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ദേവൊലീന ആവശ്യപ്പെട്ടു. അനില്‍ കപൂറാണ് ഹിന്ദി ബിഗ് ബോസ് 3 ഷോയുടെ അവതാരകന്. പായല്‍ മാലിക, കൃത്രിക എന്നീ രണ്ട് ഹിന്ദു പെണ്‍കുട്ടികളെയാണ് അര്മാന് മാലിക് കൂടെ താമസിപ്പിച്ചിരിക്കുന്നത്.
ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ ഉപയോഗപ്പെടുത്തുകയാണെന്നും ദേവൊലീന ഭട്ടാചാര്യ കുറ്റപ്പെടുത്തി. ഈ രണ്ട് ഹിന്ദു പെണ്‍കുട്ടികളുടെ അര്മാന് മാലികുമായുള്ള പ്രണയകഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ കാട്ടുന്ന താല്പര്യം തീരെ മനസ്സിലാകുന്നില്ലെന്നും ദേവൊലീന ഭട്ടാചാര്‍ജി പറഞ്ഞു.
ബിഗ് ബോസ്, താങ്കള്‍ക്കെന്താണ് പറ്റിയത്? താങ്കള്‍ എന്തിനാണ് ബഹുഭാര്യാത്വത്തെ പിന്തുണയ്ക്കുന്നത്? ഇതുപോലുള്ള മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത് വഴി താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്? കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ കാണുന്ന പരിപാടിയാണ് ഇത്. പുതിയ തലമുറയെ എന്ത് പഠിപ്പിക്കാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? അവര്‍ക്കും രണ്ടും മൂന്നും നാലും വിവാഹം കഴിയ്ക്കാമെന്നാണോ? എല്ലാവര്ക്കും അങ്ങിനെ ഒന്നിച്ച് സന്തോഷത്തോടെ കഴിയാനാവുമെന്ന് തോന്നുന്നുണ്ടോ? ഇതുപോലെയുള്ള സംഭവങ്ങള്‍ കാരണം ദൈനംദിന ജീവിതം ദുരിതമായി മാറിയവരോട് താങ്കള്‍ നേരിട്ട് പോയി കാര്യം തിരക്കൂ”. – ദേവൊലീന ഭട്ടാചാര്‍ജി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ബിഗ് ബോസിനെ കഠിനമായി വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: