പത്തനംതിട്ട: പരിസ്ഥിതിയേയും ദേശീയതയേയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ‘ പുണ്യമീ മണ്ണ് ; പവിത്രമീ ജന്മം’ എന്നതായിരിക്കും ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. പുണ്യമായ ഈ മണ്ണില്‍ ജനിച്ചതുകൊണ്ട് ജന്മം പവിത്രം. ശ്രീകൃഷ്ണന്റെ ജീവിതവും ഈ വാകൃത്തില്‍ സൂചിതമാണ്.
പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ചു വളര്‍ന്ന കണ്ണന് രാഷ്ട്ര രക്ഷകനായി വളരുകകയായിരുന്നു. ശ്രീകൃഷ്ണന് വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്പോഴും മണ്ണിനു വേണ്ടി പൊരുതുമ്പോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വര്‍ഷത്തെ ജന്മാഷ്ടമി ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്. ആഗസ്റ്റ് 26 നാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: