മുംബൈ: ബിജെപി-ശിവസേന (ഏക്നാഥ് ഷിന്‍ഡേ പക്ഷം)-എന്‍സിപി (അജിത് പവാര്‍) ഐക്യമുന്നണിയായ മഹായുധി സര്‍ക്കാര്‍ മഹാരാഷ്ട്രയിലെ ഹിന്ദു തീര്‍ത്ഥാടകര്‍ക്ക് നീക്കിവെച്ചത് 36 കോടി രൂപ. വെള്ളിയാഴ്ച ധനമന്ത്രി അജിത് പവാര്‍ അവതരിപ്പിച്ച മഹാരാഷ്ട്ര ബജറ്റിലാണ് ഈ പ്രഖ്യാപനം.
പന്താര്‍പൂര്‍ തീര്‍ത്ഥാടനം(വീഡിയോ):
#Maharashtra | The annual Pandharpur Yatra to Vithoba Temple at Pandharpur, began from Sant Tukaram Maharaj Gatha Temple of Dehu, today.
Track all the latest updates here: https://t.co/hMfOeLOLaP
(📹 ANI ) pic.twitter.com/wbYGctXp0Y
— Hindustan Times (@htTweets) June 28, 2024
വര്‍ഷം മുഴുവന്‍ ഹിന്ദു തീര്‍ത്ഥാടകര്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടനകേന്ദ്രമാണ് പന്താര്‍പൂര്‍. ഇവിടെ വിഷ്ണുവിന്റെ അവതാരമായ വിതോഭയെയും രുക്മിണിയെയും ചുറ്റിപ്പറ്റി നാല് പ്രധാന ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. വിതോഭയെ ആദരിച്ചുകൊണ്ടുള്ള പന്താര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പന്താര്‍പൂറിലേക്കുള്ള വിശ്വാസികളുടെ യാത്ര സുപ്രസിദ്ധമാണ്.
സന്യാസിവര്യന്മാരായ തുക്കാറാം, ജ്ഞാനേശ്വര്‍ എന്നിവരുടെ പാദുകങ്ങള്‍ വഹിച്ചുകൊണ്ടുള്ള പന്താര്‍പൂര്‍ വാരി എന്നറിയപ്പെടുന്ന പന്താര്‍പൂര്‍ തീര്‍ത്ഥാടന യാത്ര പ്രസിദ്ധമാണ്. ഇത്തരം യാത്രകള്‍ക്ക് പോകുന്ന ഹിന്ദു തീര്‍ത്ഥാടക സംഘത്തിന് 20000 രൂപ വീതം സൗജന്യമായി നല്‍കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: