ന്യൂദല്‍ഹി: ഭാരതത്തിന്റെ അതിര്‍ത്തിയില്‍ അമേരിക്കയുടെ ക്രിസ്തുരാജ്യ പദ്ധതി. അടുത്തയിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി പദ്ധതിയെപ്പറ്റി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു. ഒരു വെള്ളക്കാരന് ബംഗാള്‍ ഉള്‍ക്കടലില്‍ സൈനിക താവളം ചോദിച്ചെന്നും അവര്‍ വെളിപ്പെടുത്തി.
ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗ് നേതാക്കള്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മണിപ്പൂരിലെ കുക്കികളെ കൂട്ടിയാണ് പദ്ധതി. ഇതിന് പേര് സാലെങ്കം. സ്വാതന്ത്ര്യ നാട് എന്നര്‍ത്ഥം.
ഇന്ത്യയിലെ മീസറാം, മണിപ്പൂരിലെ കുക്കി മേഖല, അസമിലെ കര്‍ബി അംഗലോങ് ജില്ല, മ്യാന്മറിലെ ചിന് പ്രവിശ്യ, സഗായിങ് ഡിവിഷന്, ബംഗ്ലാദേശ് ചിറ്റഗോങ്ങിലെ ബന്ദര്‍ബാന്‍ ജില്ല എന്നിവ ചേര്‍ത്താണ് പദ്ധതി. പൊതുവെ സോ ഗോത്രവര്‍ഗ്ഗമാണ് ഇവിടങ്ങളില്‍.
ജനുവരിയില്‍ നടന്ന ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ അവാമി ലീഗ് ആണ് ജയിച്ചത്.. എന്നാല്‍, പ്രതിപക്ഷ ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി, ജമാ അത്തെ ഇസ്ലാമി എന്നിവയെയാണ് അമേരിക്ക തുണച്ചത്. ഇന്ത്യയില്‍ നിന്നുള്ള സവാള ഇറക്കുമതിക്കും മറ്റുമെതിരെ ബി എന്‍ പി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം മൂത്ത് ഹസീന പുറത്താകും എന്ന് അമേരിക്ക പ്രതീക്ഷിച്ചു. ഇന്ത്യയും ചൈനയും ഹസീനയ്ക്കൊപ്പം നിന്നു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പിലും അമേരിക്കന്‍ പിന്തുണയുളള എന്‍ജിഒ സംഘടനകള്‍ അവിഹിത ഇടപെടലുകള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
മണിപ്പൂര്‍, മീസറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഗോത്ര ഭീകര സംഘടനകളുണ്ട്. മ്യാന്മറില് ചിന് പട്ടാളവും ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്‍ കുക്കി ചിന് നാഷനല്‍ ഫ്രണ്ടും ഉണ്ട്. സി ഐ എ തണലില്‍ ബാപ്റ്റിസ്റ്റ് സഭ ഇവിടങ്ങളില്‍ മതം മാറ്റം നന്നായി നടത്തി.
പ്രത്യേക കുക്കി രാഷ്ട്രത്തിന് ഇടപെടണമെന്ന് രാജ്യാന്തര കുക്കിസോ ഇന്റലക്ച്വല്‍ കൗണ്‍സില്‍ ഐക്യരാഷ്ട്രസഭയ്ക്കും ഇസ്രയേലിനും എഴുതി. ഈ സംഘങ്ങള്‍ക്ക് ജമാ അതുല്‍ അന്‍സാര്‍ ഫില്‍ ഹിന്ദല്‍ ശര്ഖിയയുമായും ബന്ധമുണ്ട്. കുക്കി നാഷനല്‍ ഫ്രണ്ടിന് ഇവര്‍ പരിശീലനം നല്കുന്നു.
റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ബംഗ്ലാദേശിലുണ്ട്. അവിടന്നുള്ള യുവാക്കളെ കൂട്ടി അരക്കന്‍ റോഹിന്‍ഗ്യന്‍ സാല്‍വേഷന്‍ ആര്‍മി മ്യാന്മറിലെ രാഖിന്‍ പ്രവിശ്യയില്‍ ഹിന്ദുക്കളെ ആക്രമിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: